Wednesday, August 5, 2026
Kerala News

തൃഷയെ കുറിച്ചുള്ള വിവാദ പരാമര്‍ശം; ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃഷയെ കുറിച്ചുള്ള വിവാദ പരാമര്‍ശം; ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു



ചെന്നൈ: നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയില്‍ നിന്നാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി.

തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തഞ്ചാവൂര്‍ പൊലീസ് നടപടിയെടുത്തത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത പക്ഷം ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് വിവാദത്തിന് വഴിവെച്ച സംഭവം ഉണ്ടായത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment