Saturday, July 25, 2026
Kerala News

നിപയില്‍ ആശ്വാസം; ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയില്‍ പുരോഗതി

നിപയില്‍ ആശ്വാസം; ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: രാമനാട്ടുകരയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 43-കാരന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടായി. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റുകയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാകുകയും ചെയ്തിട്ടുണ്ട്.  

രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന പ്രതിരോധ നിരീക്ഷണ നടപടികള്‍ അധികൃതര്‍ പിന്‍വലിച്ചു. ജൂണ്‍ 11-ന് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 42 ദിവസത്തെ നിരീക്ഷണ ഘട്ടം പിന്നിട്ടിട്ടും പ്രദേശത്ത് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.കണ്ടൈന്‍മെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള വലിയ നിയന്ത്രണങ്ങളിലേക്ക് കടക്കാതെ, ജനങ്ങളുടെ ഉപജീവനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ബാധിക്കാത്ത രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

രോഗം മറ്റൊരാളിലേക്ക് പടരാതെ കൃത്യമായി നിയന്ത്രിക്കാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.നിപ സ്ഥിരീകരിച്ച നിമിഷം മുതല്‍ രോഗിയുടെ വീട്ടുപരിസരം, സന്ദര്‍ശിച്ച ആശുപത്രികള്‍, തൊഴിലിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ജാഗ്രതയോടെയുള്ള സമ്പര്‍ക്കപ്പട്ടിക നിര്‍മ്മാണവും സര്‍വൈലന്‍സുമാണ് നടത്തിയത്. കൃത്യമായ ആസൂത്രണത്തിലൂടെ രോഗവ്യാപനം തടയാനായത് നാടിന് ആശ്വാസമായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment