അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ടതായി ഉയര്‍ന്നിരിക്കുന്ന ക്രമക്കേട് ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി പാര്‍ട്ടി തുടക്കമിടുന്നു. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സുന്ദരകാണ്ഡ പാരായണത്തോടെയാണ് പ്രചാരണത്തിന് തുടക്കമാകുക.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ താഴെത്തട്ടിലുള്ളവരെ മാത്രം അറസ്റ്റ് ചെയ്ത് യഥാര്‍ഥ കുറ്റവാളികളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. വിഷയത്തില്‍ ജനങ്ങള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കുന്ന കത്തില്‍ രാജ്യത്തെ പൗരന്മാരുടെ ഒപ്പുകള്‍ ശേഖരിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.
ഞായറാഴ്ച ഡല്‍ഹിയിലെ രോഹിണി ജാപ്പനീസ് പാര്‍ക്കില്‍ നടക്കുന്ന സുന്ദരകാണ്ഡ പാരായണ പരിപാടിയില്‍ നിന്ന് ഒപ്പുശേഖരണ കാമ്പയിന് ഔദ്യോഗിക തുടക്കമാകുമെന്നും, വലിയ തോതില്‍ പൊതുജനങ്ങള്‍ പ്രചാരണത്തില്‍ പങ്കാളികളാകണമെന്ന് ആം ആദ്മി പാര്‍ട്ടി അഭ്യര്‍ഥിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment