Saturday, July 11, 2026
Kerala News

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജന്‍

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജന്‍



ദില്ലിയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ വിട്ടുനിന്നു. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഇ.പി. യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഇ.പി. പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ആയുര്‍വേദ ചികിത്സയ്ക്കായി അവധി അപേക്ഷയും നല്‍കിയിട്ടുണ്ടെന്ന സൂചനകളുമുണ്ട്. ഇതോടെ അദ്ദേഹം കണ്ണൂരില്‍ തന്നെ തുടരുകയാണ്.

അതേസമയം, ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. പാര്‍ട്ടിയുടെ മറ്റ് കേന്ദ്ര നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയിലെത്തിയിട്ടുണ്ട്. വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇ.പി. ജയരാജന്റെ അസാന്നിധ്യം രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment