Saturday, July 11, 2026
Kerala News

പരാതിയില്‍ നടപടിയില്ലെന്ന് ആരോപിച്ച് വീണ്ടും അന്‍സിബ ഹസ്സന്‍; എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിമര്‍ശനം

പരാതിയില്‍ നടപടിയില്ലെന്ന് ആരോപിച്ച് വീണ്ടും അന്‍സിബ ഹസ്സന്‍; എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിമര്‍ശനം



തന്റെ പരാതിയില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് നടി അന്‍സിബ ഹസ്സന്‍ വീണ്ടും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അന്‍സിബയുടെ ആരോപണം.

പരാതി നല്‍കിയിട്ടും എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും, തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിക്കുന്നത് തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും അന്‍സിബ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

പരാതിയെ തുടര്‍ന്ന് അന്‍സിബ രമേശ് ചെന്നിത്തലയുമായി നേരിട്ട് സംസാരിച്ചതായും, തുടര്‍ന്ന് മന്ത്രി പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും, പിന്നീട് മാത്രമാണ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാര്യം താന്‍ മനസ്സിലാക്കിയതെന്നും അന്‍സിബ ആരോപിച്ചു.

സംഭവത്തില്‍ പൊലീസിന്റെ നടപടിക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അന്‍സിബയുടെ പുതിയ പ്രതികരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment