Saturday, July 11, 2026
Kerala News

കള്ളാടി മണ്ണിടിച്ചില്‍: തിരച്ചില്‍ അഞ്ചാം ദിനത്തില്‍; ഇനി കണ്ടെത്താനുള്ളത് ഹിമാചല്‍ പ്രദേശ് സ്വദേശിയെ

കള്ളാടി മണ്ണിടിച്ചില്‍: തിരച്ചില്‍ അഞ്ചാം ദിനത്തില്‍; ഇനി കണ്ടെത്താനുള്ളത് ഹിമാചല്‍ പ്രദേശ് സ്വദേശിയെ

വയനാട്: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അഞ്ചാം ദിവസത്തെ തിരച്ചില്‍ ആരംഭിച്ചു. ദുരന്തത്തില്‍ കാണാതായ ഹിമാചല്‍ പ്രദേശ് സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജറുമായ വിക്രം റാണയെ കണ്ടെത്താനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമായും ശ്രമിക്കുന്നത്.

ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മണ്ണ് വന്നടിഞ്ഞിരിക്കുന്ന രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ശക്തമായ തിരച്ചിലിലൂടെ ഇന്ന് തന്നെ വിക്രം റാണയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തക സംഘം.


Related News

Comments

No comments yet. Be the first to comment!

Leave a Comment