Friday, July 17, 2026
India News

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

 കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും


ബെംഗളൂരു: കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങിന്റെ തീയതിയും വേദിയും സംബന്ധിച്ച് ഗവര്‍ണറുമായി ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി.

ജൂണ്‍ 3 അല്ലെങ്കില്‍ ജൂണ്‍ 5 തീയതികളില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരുവിലെ വിധാന്‍സൗധയിലോ ലോക്ഭവനിലോ ചടങ്ങ് സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

പുതിയ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. ദളിത്, ലിങ്കായത്ത് വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി പദവി ലഭിക്കുമെന്നാണ് സൂചന.

എം ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാര്‍ഗെ, ഈശ്വര്‍ ഖാന്ദ്രെ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാര്‍ക്കിഹോളി, ഡോ. യതീന്ദ്ര സിദ്ധരാമയ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി കെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment