കോഴിക്കോട്: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഇന്ന് കോഴിക്കോട് സന്ദര്ശിക്കും. വൈകിട്ട് അഞ്ചിന് കേസരി ഭവനില് നടക്കുന്ന നവരാത്രി സര്ഗോത്സവത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്വഹിക്കും. ചടങ്ങില് പ്രഥമ സര്ഗകേസരി പുരസ്കാരം പ്രശസ്ത ആര്ട്ടിസ്റ്റ് പി.ആര്. രാജേന്ദ്രന് ഉപരാഷ്ട്രപതി സമ്മാനിക്കും.
ഉപരാഷ്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് നഗരത്തില് കര്ശന ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. തൊണ്ടയാട്, അരയിടത്തുപാലം, മാവൂര് റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാന്സിസ് റോഡ് ജംഗ്ഷന്, ചാലപ്പുറം, മാങ്കാവ് എന്നീ മേഖലകളിലാണ് പ്രധാനമായും നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്.
വിഐപി സന്ദര്ശനം പ്രമാണിച്ച് കോഴിക്കോട് കോര്പറേഷന് പരിധിയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment