കാസര്‍കോട് പള്ളപ്പാടിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ സെറീന (27)യെയാണ് ഭര്‍തൃവീട്ടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സെറീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭര്‍തൃമാതാവില്‍ നിന്ന് നിരന്തരമായ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കൂടാതെ പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ അപമാനിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
മാനസിക പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ സംഭവിച്ചതെന്ന് സഹോദരന്‍ അബ്ദുള്‍ റഹ്‌മാന്‍ ആരോപിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment