Friday, July 17, 2026
Kerala News

ഇഡി അന്വേഷണങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര നീക്കം; ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കും

ഇഡി അന്വേഷണങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര നീക്കം; ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കും


ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ 2029 ഉദ്യോഗസ്ഥരുടെ എണ്ണം 3256 ആയി ഉയര്‍ത്താനാണ് നീക്കം. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജീവനക്കാരുടെ വര്‍ധനവായിരിക്കും ഇത്.

ഇഡി അന്വേഷണ പരിധിയില്‍ വരുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. പത്ത് വര്‍ഷം മുമ്പ് ഇഡി അന്വേഷിച്ചിരുന്ന കേസുകളുടെ എണ്ണം നൂറിന് താഴെയായിരുന്നെങ്കില്‍, 2022ന് ശേഷം അത് ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകും. സ്പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്സ്മെന്റ്, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമാക്കാനാണ് തീരുമാനം.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഇഡിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment