ദില്ലി: മുഖ്യമന്ത്രി വി ഡി സതീശന്‍ ദില്ലിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സൂചന.
രാവിലെ ആദ്യം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി. സംഘടനാ കാര്യങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയായതായാണ് വിവരം.
അതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ സാഹചര്യം, കേന്ദ്ര-സംസ്ഥാന ബന്ധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായതായാണ് സൂചന.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വികസന വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
Comments
No comments yet. Be the first to comment!
Leave a Comment