Saturday, July 18, 2026
Kerala News

രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം

രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം

തിരുവനന്തപുരം:   മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ സെക്രട്ടറിയായി ഡോക്ടര്‍ രത്തന്‍ യു. ഖേല്‍ക്കറെ നിയമിച്ചു. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചുവരവെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രധാന തസ്തികയിലേക്ക് നിയമിച്ചുകൊണ്ടുള്ള പുതിയ തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.

കര്‍ണാടക സ്വദേശിയായ രത്തന്‍ യു. ഖേല്‍ക്കര്‍ 2003 ബാച്ച് കേരള കേഡര്‍ ഐഎഎസ്  ഉദ്യോഗസ്ഥനാണ്. 2024 ഡിസംബര്‍ നാലിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. മുന്‍പ് ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്‍മാന്‍ എന്നീ നിലകളിലും വിവിധ ജില്ലകളില്‍ കളക്ടറായും അദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013-ല്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആയിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

ഇതിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക്  20 പേരെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയി മാത്യുവാണ് പുതിയ മീഡിയ സെക്രട്ടറി. സീജി ജി.എസ് പ്രസ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. കെ.പി.കെ തിലകന്‍, അനീഷ് അനിരുദ്ധന്‍, മോഹനചന്ദ്രന്‍ എന്നിവരെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരെയും നിലവില്‍ നിശ്ചയിച്ചിട്ടില്ല.

ടി. ശ്രീകുമാറിനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും, എം. പത്മകുമാര്‍, പി.എ എബിമോന്‍, പി.എന്‍ മനോജ്കുമാര്‍, എസ്. ജാഫര്‍ഖാന്‍, എ. ജയചന്ദ്രന്‍, ഒ.ടി പ്രകാശ് എന്നിവരെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. ടി.സി വിനീത് (പേഴ്‌സണല്‍ അസിസ്റ്റന്റ്), എം.ബി സുരേഷ് ബാബു, എം.കെ പ്രശാന്ത്, വി.കെ കമറുദ്ദീന്‍, കെ. ഹരിനാഥ് (അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍) എന്നിവരും സ്റ്റാഫില്‍ ഉള്‍പ്പെടുന്നു. കൂടാതെ എസ്. ജയകുമാര്‍ സെക്ഷന്‍ ഓഫീസറായും, ടി.ഡി ജോസഫ്, വി.ജെ ആഷിഫ് എന്നിവര്‍ ക്ലാര്‍ക്കുമാരായും പുതിയ പേഴ്‌സണല്‍ സ്റ്റാഫ് സംഘത്തില്‍ ചുമതലയേല്‍ക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment