Saturday, July 18, 2026
Kerala News

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ഡൽഹിയിൽ

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ഡൽഹിയിൽ

ഡൽഹി: സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതൽ ഡൽഹിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും. വിശദമായ വിലയിരുത്തല്‍ നടത്താനുള്ള നിര്‍ദ്ദേശം നേരത്തെ പി ബി സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നു. 

സംസ്ഥാന സെക്രട്ടറിയേറ്റും കമ്മറ്റിയും തയാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ ഓണ്‍ലൈനായി ചേര്‍ന്ന പി ബി യോഗത്തില്‍ നിരവധി അംഗങ്ങള്‍ എതിര്‍ത്തിരുന്നു. കേന്ദ്ര കമ്മറ്റിയിലും എതിര്‍പ്പ് ഉയ‌ർന്നേക്കും. 

കേരളത്തിലെ നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തേക്കും. വോട്ട് വിഹിതത്തിലുണ്ടായ കുറവും ജനങ്ങളിൽ നിന്നുണ്ടായ അകൽച്ചയും ഇഴകീറി പരിശോധിക്കും. കേരളത്തിലെ ശക്തമായ ഭരണവിരുദ്ധ വികാരവും കനത്ത തോൽവിയും യോഗത്തിൽ പ്രധാന ചർച്ചയാകും.  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പാർട്ടിതലത്തിൽ ഉയർന്ന വിമർശനങ്ങൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യപ്പെടും.

Related News

Comments

No comments yet. Be the first to comment!

Leave a Comment