തിരുവനന്തപുരം: മൂന്നാം നാള്‍ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാര്‍. രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞയ്ക്കു ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണവകുപ്പ് കൂടി നൽകി. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. മെയ് 22നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരിക്കുന്നത്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പതിനാറാമത് കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Comments
No comments yet. Be the first to comment!
Leave a Comment