Saturday, July 18, 2026
Kerala News

വിമര്‍ശനങ്ങള്‍ സ്വാഭാവികം; എം സ്വരാജ്

 വിമര്‍ശനങ്ങള്‍ സ്വാഭാവികം; എം സ്വരാജ്


മലപ്പുറം: പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും, അതിനായിട്ടാണ് കമ്മിറ്റി യോഗങ്ങള്‍ ചേരുന്നതെന്നും എം സ്വരാജ് വ്യക്തമാക്കി. യോഗങ്ങളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യമല്ലെന്നും, അതിനെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനങ്ങള്‍ ഒരൊറ്റ വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും, തെരഞ്ഞെടുപ്പ് തോല്‍വിയെ ഏതെങ്കിലും വ്യക്തിയുടെ വീഴ്ചയായി വിലയിരുത്തുന്നത് തെറ്റാണെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. യാഥാര്‍ഥ്യബോധമില്ലാത്ത ഇത്തരം വിലയിരുത്തലുകള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, യുഡിഎഫ് സര്‍ക്കാരിന്റെ തുടക്ക തീരുമാനങ്ങളോടും സ്വരാജ് പ്രതികരിച്ചു. ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ജനപ്രീതി നേടാനുള്ള തീരുമാനങ്ങളാണ് ആദ്യം എടുക്കുക എന്നത് സ്വാഭാവികമാണെന്നും, തുടക്കത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് നിന്ന് സൃഷ്ടിപരമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സ്വരാജ് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment