ദില്ലി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. പുതിയ സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
സോഷ്യല്‍ മീഡിയ സന്ദേശത്തിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സതീശന്റെ ഭരണകാലം വിജയകരമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment