Saturday, July 18, 2026
Kerala News

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ്-ഓട്ടോ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ്-ഓട്ടോ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു



വയനാട് പഴയ വൈത്തിരിയില്‍ ഉണ്ടായ ദാരുണ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ സിജിയും മകന്‍ അമലും ഗുരുതരമായി പരുക്കേറ്റ് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മറ്റ് വാഹനാപകടങ്ങളിലായി രണ്ടുപേര്‍ കൂടി മരിച്ചു. മഞ്ചേശ്വരത്ത് കുമ്പള-മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് കര്‍ണാടകയിലെ ബംഗരെ സ്വദേശി മുഹമ്മദ് റാഹില്‍ മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന അബ്ദുല്‍ ജസീര്‍, മുഹമ്മദ് റൈസ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉപ്പള ഭാഗത്ത് നിന്ന് വണ്ടിയോട്ടിക്ക് വരികയായിരുന്ന സ്‌കൂട്ടറിനെ അതേ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

വെണ്മണിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ബിജോയ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment