Saturday, July 18, 2026
Kerala News

വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം; യോഗനാദം എഡിറ്റോറിയലിനെതിരെ കെ സി വേണുഗോപാല്‍

 വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം; യോഗനാദം എഡിറ്റോറിയലിനെതിരെ കെ സി വേണുഗോപാല്‍


കൊച്ചി: മുസ്ലിം ലീഗിനെതിരായ എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദം എഡിറ്റോറിയലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. സമൂഹത്തില്‍ വിഷം ചീറ്റുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, ഓരോ വിഷയത്തിലും മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ മണ്ണല്ല കേരളമെന്നും, അത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ തെളിയിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, യുഡിഎഫ് മന്ത്രിസഭയെ കുറിച്ചും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രഗത്ഭരായ മന്ത്രിമാരടങ്ങിയ മികച്ച ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും, തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉള്‍പ്പെടണമെന്ന് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, അതനുസരിച്ചാണ് അദ്ദേഹം രംഗത്തെത്തിയതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ആലപ്പുഴയ്ക്ക് ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും, ജില്ലയ്ക്ക് നഷ്ടമായ വികസന നേട്ടങ്ങള്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട നഷ്ടങ്ങളെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു ചോദ്യത്തിന് നല്‍കിയ മറുപടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment