Saturday, July 18, 2026
Kerala News

മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതികരണം ഇല്ല; തീരുമാനം പാര്‍ട്ടിയുടേതെന്ന് ചാണ്ടി ഉമ്മന്‍

 മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതികരണം ഇല്ല; തീരുമാനം പാര്‍ട്ടിയുടേതെന്ന് ചാണ്ടി ഉമ്മന്‍


മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ലെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുകയാണെന്നും, അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് വ്യക്തിപരമായ അഭിപ്രായം പറയുന്നതിന് പ്രസക്തിയില്ലെന്നും ചാണ്ടി ഉമ്മന്‍  പറഞ്ഞു.

പ്രധാന അജണ്ട വികസനമാണെന്നും, രണ്ടാമത്തേതായി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനായി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും, അതിനാല്‍ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ പട്ടിക കൈമാറേണ്ടതുണ്ടെന്നും, അതിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്ത ആകാംക്ഷ ഒഴിവാക്കണമെന്നും, പാര്‍ട്ടി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സമയമെടുത്ത് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളിലാണ് പൂര്‍ണമായ വിശ്വാസമെന്നും, പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും ശരിയായിരിക്കും എന്ന ആത്മവിശ്വാസമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എംഎല്‍എ ആകുന്നതും പാര്‍ട്ടിയുടെ തീരുമാനത്താലാണെന്നും, അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment