തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരാരെന്ന കാര്യത്തില്‍ ആകാംക്ഷ തുടരുന്നതിനിടെ തലസ്ഥാനത്ത് കെ സി വേണുഗോപാല്‍യും ദീപദാസ് മുന്‍ഷിയും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തി. കെ സി വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.
അബിന്‍ വര്‍ക്കി, മാത്യു കുഴല്‍നാടന്‍, ദീപ്തിമേരി വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കെ സിയെ സന്ദര്‍ശിച്ചു. മന്ത്രിസഭാ ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍ നേരത്തെ തന്നെ കേരളത്തിലെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.
തന്നെ സംബന്ധിച്ച് പ്രത്യേക പക്ഷമൊന്നുമില്ലെന്നും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുമായി സംസാരിച്ചിട്ടുണ്ടെന്നും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സൗഹൃദപരമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വളരെ സുതാര്യമായും സ്മൂത്തായും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment