Saturday, July 18, 2026
Kerala News

വി.ഡി. സതീശന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി

വി.ഡി. സതീശന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയുക്തനായ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. ബേക്കറി ജംഗ്ഷനിലുള്ള പിണറായിയുടെ വീട്ടിലെത്തി ഇരുവരും കൂടിക്കാഴ്ച നടത്തി. ചായസത്കാരത്തിന് ശേഷമാണ് സതീശന്‍ മടങ്ങിയത്.

പിണറായി വിജയന്റെ പിന്തുണ തേടിയാണ് ഈ സന്ദര്‍ശനമെന്ന് സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ മുതിര്‍ന്ന നേതാവായ പിണറായിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സതീശന്‍ ഉറപ്പുനല്‍കി.

ഇതിനു പിന്നാലെ സതീശന്‍ രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിണറായിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാലാണ് നേരിട്ട് എത്തി കണ്ടത്.

ഉച്ചയോടെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ സതീശന്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിക്കും. വൈകിട്ട് 6.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം ഒരുക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment