തിരുവനന്തപുരം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. ഇന്നത്തെ നിര്‍ണായക യോഗത്തിന് ശേഷം സമവായത്തിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എഐസിസി നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ട ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നാണ് വിവരം.
വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നിലപാടുകള്‍ ഖാര്‍ഗെ നേരിട്ട് മനസ്സിലാക്കും. കെപിസിസി നേതൃത്വത്തിന്റെ നിലപാട് അറിയുന്നതിനായി സണ്ണി ജോസഫുമായും ഖാര്‍ഗെ കൂടിക്കാഴ്ച നടത്തും.
ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് സൂചനയുണ്ട്. അതേസമയം, യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തും.
ഈ എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും ഖാര്‍ഗെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment