Saturday, July 18, 2026
Kerala News

പശ്ചിമബംഗാളില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

 പശ്ചിമബംഗാളില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോള്‍, നിസിത് പ്രാമാണിക്, അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരടങ്ങിയ അഞ്ചംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. പതിവ് ഔപചാരികതകളെ മറികടന്ന് പാര്‍ട്ടിയുടെ ശക്തിപ്രകടനമായി ചടങ്ങ് മാറിയതും ശ്രദ്ധേയമായി. 98 വയസ്സുള്ള ബിജെപി പ്രവര്‍ത്തകന്‍ മഘന്‍ലാല്‍ സര്‍ക്കാരിനെ പ്രധാനമന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും കാല്‍തൊട്ട് വണങ്ങുകയും ചെയ്തു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment