Saturday, July 18, 2026
Kerala News

മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്

മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിനെതിരെ മുസ്ലിം ലീഗ് അതൃത്പ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെ ആഭ്യന്തര തര്‍ക്കങ്ങള്‍ വിജയത്തിന്റെ തിളക്കം കുറയ്ക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന നിലപാടിലാണ് ലീഗ്.

വി.ഡി. സതീശനാണ് ലീഗിന്റെ പിന്തുണയെന്നും നേതൃത്വം വ്യക്തമാക്കി. ഇതോടൊപ്പം, മാത്യു കുഴല്‍നാടന്റെ ചില പ്രസ്താവനകളിലും ലീഗ് അസന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകരോട് ലീഗ് നേതൃത്വം നിലപാട് അറിയിച്ചതായും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. മത്സ്യതൊഴിലാളി ഫെഡറേഷന്‍-എസ്ടിയു നേതൃത്വമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടാണ് ആവശ്യങ്ങള്‍ അറിയിച്ചത്. മത്സ്യ മേഖലം കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് വകുപ്പ് ഏറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു


Related News

Comments

No comments yet. Be the first to comment!

Leave a Comment