Saturday, July 18, 2026
Kerala News

മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍

മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നു. 

പട്ടികപ്രകാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ദിഖ്, സന്ദീപ് വാര്യര്‍ എന്നിവര്‍ കെ.സി. വേണുഗോപാലിന് പിന്തുണ നല്‍കുന്നതായി വ്യക്തമാക്കുന്നു. കൂടാതെ അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി.ഒ. മോഹനന്‍, ഉഷ വിജയന്‍, ടി. സിദ്ദിഖ് എന്നിവരും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണന്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നതായും ചിത്രത്തില്‍ നിന്ന് സൂചന ലഭിക്കുന്നു.

എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് ഉചിതമായി കൈക്കൊള്ളുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment