Saturday, July 18, 2026
Kerala News

കോഴിക്കോട് സിപിഐഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു; ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

 കോഴിക്കോട് സിപിഐഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു; ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍


കോഴിക്കോട് ജില്ലയില്‍ സിപിഐഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍. പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്ന പല മണ്ഡലങ്ങളിലും ഇത്തവണ ദയനീയ പരാജയമാണ് നേരിട്ടത്.

തിരിച്ചടിക്ക് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമല്ല, അടിയുറച്ച പാര്‍ട്ടി വോട്ടുകളില്‍ നിന്നുണ്ടായ ചോര്‍ച്ചയും കാരണമായതായി വിലയിരുത്തുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഏകദേശം 10,000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും ആഴത്തില്‍ പരിശോധിക്കണമെന്നും അവിടെ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വോട്ടുകള്‍ മാത്രം ലഭിച്ചതല്ലെന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് പ്രതികരിച്ചു. വികസനം ആഗ്രഹിക്കുന്നവരും വിശ്വാസികളുമാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment