തവനൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച് കെ.ടി. ജലീല്‍. ജനവിധി അംഗീകരിക്കുന്നുവെന്നും വിജയിയായ വി.എസ് ജോയിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തവനൂരുകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചു നിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി തവനൂരില്‍ നിന്ന് വിജയിച്ച് എത്തിയ നേതാവാണ് കെ.ടി. ജലീല്‍. 2011 മുതല്‍ ഇടത് കോട്ടയായി നിലനിന്നിരുന്ന മണ്ഡലത്തിലാണ് ഇത്തവണ മാറ്റം സംഭവിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ വി.എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് നടത്തിയ നീക്കം വിജയകരമായി.
അതേസമയം, സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം ശക്തമായി തുടരുകയാണ്. എല്‍ഡിഎഫിന്റെ ശക്തമായ കോട്ടകളില്‍ പോലും തിരിച്ചടി നേരിടുന്ന ചിത്രം വ്യക്തമാണ്.
ഇതിനിടെ, വിവിധ സ്ഥലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. ഇന്ദിരാഭവന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വിജയാഘോഷങ്ങള്‍ നടക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് പ്രവണതകള്‍ മുന്നേറുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment