Saturday, July 18, 2026
Kerala News

ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്‍െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍

ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്‍െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍


തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് പ്രതികരണവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ജനവിരുദ്ധമായ സര്‍ക്കാരിനെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ എത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സിപിഐഎമ്മില്‍ നിന്ന് വന്‍തോതിലുള്ള വോട്ടുകള്‍ യുഡിഎഫിലേക്ക് മാറിയതായും ഇത് ആര്‍.എസ്.പി യുടെ തിരിച്ചുവരവാണെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടെണ്ണലിന്റെ ആദ്യ അഞ്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗമാണ് പ്രകടമാകുന്നത്. നൂറിലധികം സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട എല്‍ഡിഎഫ് 40ല്‍ താഴെ സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്.

എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാം റൗണ്ടിലും പിന്നില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കുന്ന വിധത്തിലാണ് നിലവിലെ പ്രവണതകള്‍ മുന്നേറുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment