സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ശക്തമായി തുടരുന്നതിനിടെ പ്രതികരണവുമായി യുഡിഎഫ് നേതാവ് സണ്ണി ജോസഫ്. കേരള ജനതയോട് യുഡിഎഫിനുള്ള നന്ദി ആദ്യം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഫലവും പുറത്തുവന്നതിന് ശേഷം തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം തുടരുന്നത്. നിലവില്‍ 97 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍, എല്‍ഡിഎഫ് 41 സീറ്റുകളില്‍ മുന്നിലാണ്. എന്‍ഡിഎ രണ്ട് സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്.
ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നിലായിരുന്നെങ്കിലും, പിന്നീട് പിണറായി വിജയന്‍ ലീഡ് നേടി. തുടക്കത്തില്‍ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്നീട് മുന്നേറ്റം കൈവരിച്ചു. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 12 സീറ്റുകളിലും പിന്നിലാണ്.
Comments
No comments yet. Be the first to comment!
Leave a Comment