17/10/2026
Kerala News

വോട്ടെണ്ണലിന് കര്‍ശന സുരക്ഷ; രാവിലെ 8 മുതല്‍ എണ്ണല്‍ ആരംഭിക്കും: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

വോട്ടെണ്ണലിന് കര്‍ശന സുരക്ഷ; രാവിലെ 8 മുതല്‍ എണ്ണല്‍ ആരംഭിക്കും: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍



തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഒരുക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. പോലീസ്, കേന്ദ്രസേന എന്നിവ ഉള്‍പ്പെടെ ഏകദേശം 32,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടുന്നത്.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇവിഎം വോട്ടുകളുടെ എണ്ണല്‍ ആരംഭിക്കും. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രാവിലെ 8.30ഓടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

മെയ് 1 വരെ ലഭിച്ച സര്‍വീസ് വോട്ടുകളുടെ എണ്ണം 20,028 ആണെന്നും, സര്‍വീസ് വോട്ടുകള്‍ കൂടി എണ്ണിയശേഷമാണ് അന്തിമ ഫലം പ്രഖ്യാപിക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. രാവിലെ ഏഴ് മണിയോടെ സ്‌ട്രോങ് റൂമുകള്‍ നിബന്ധനകള്‍ പാലിച്ച് തുറക്കും.

വൈകുന്നേരം അഞ്ച് മണിയോടെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മെയ് 6 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ടാകും. വിജയാഘോഷങ്ങള്‍ അതിരു കടന്നാല്‍ ജില്ല ഭരണകൂടങ്ങള്‍ ഇടപെടുമെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടായാല്‍ പരിശോധിക്കുമെന്നും, എന്നാല്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഓരോ റൗണ്ടും കൃത്യമായി എണ്ണണമെന്നും, യാതൊരു വീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement