Saturday, July 18, 2026
Kerala News

പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; ഒരു കോടി പന്തയം വെക്കാനും തയ്യാറെന്ന് പി.സി. ജോര്‍ജ്

പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; ഒരു കോടി പന്തയം വെക്കാനും തയ്യാറെന്ന് പി.സി. ജോര്‍ജ്


കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി. സി. ജോര്‍ജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരെങ്കിലും ഇതില്‍ തര്‍ക്കമുണ്ടെങ്കില്‍ ഒരു കോടി രൂപ പന്തയം വെക്കാനും താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

പാലായില്‍ ഷോണ്‍ ജോര്‍ജ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരള നിയമസഭയില്‍ അച്ഛനും മകനും ഒരുമിച്ച് എത്തുന്ന പ്രത്യേക സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ മികച്ച നേതാവാണെന്നും പി.സി. ജോര്‍ജ് വിലയിരുത്തി. സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും, യുഡിഎഫ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. എല്‍ഡിഎഫും മോശം പ്രകടനം കാഴ്ചവയ്ക്കില്ലെന്നും, എന്‍ഡിഎക്ക് ഏകദേശം 11 സീറ്റുകള്‍ ലഭിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന് പുറത്തു സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, അതുപോലെ കേരളത്തിലും അവര്‍ ഒന്നിക്കട്ടെയെന്നുമാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാമെന്നും, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment