Saturday, July 18, 2026
Kerala News

സംസ്ഥാനത്ത് വേനല്‍മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരളത്തില്‍ പല സ്ഥലങ്ങളിലും ഇക്കഴിഞ്ഞ ദിവസവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയര്‍ന്നത്.











Related News

Comments

No comments yet. Be the first to comment!

Leave a Comment