തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ എല്ലാവര്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കാനിരിക്കെ, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്താണ് അദ്ദേഹം ആശംസ അറിയിച്ചത്.
ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രണ്ട് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. ശമ്പള കമ്മീഷനെ നിയമിക്കുന്നതിന് യോഗം അംഗീകാരം നല്‍കി. കൂടാതെ, വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനമായി.
അടുത്ത മന്ത്രിസഭാ യോഗം മെയ് 5ന് ചേരും. ഭരണ തുടര്‍ച്ച ഉണ്ടായാലും ഇല്ലെങ്കിലും നിശ്ചിത ദിവസത്തില്‍ കാബിനറ്റ് ചേരേണ്ടതുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
Comments
No comments yet. Be the first to comment!
Leave a Comment