Saturday, July 18, 2026
Kerala News

സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല; എല്‍ഡിഎഫിന് അനുകൂലമായ സര്‍വെ ഫലമെന്ന് എം വി ഗോവിന്ദന്‍

 സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല; എല്‍ഡിഎഫിന് അനുകൂലമായ സര്‍വെ ഫലമെന്ന് എം വി ഗോവിന്ദന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നത് സര്‍വെകളിലൂടെ വ്യക്തമായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ കുറിച്ച് യാതൊരു ഉത്കണ്ഠയും ഇല്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ പിണറായി വിജയനാണെന്ന് സര്‍വെ വ്യക്തമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിന് മികച്ച സാധ്യതകള്‍ ഉറപ്പിക്കുന്നതാണ് പുറത്തുവന്ന സര്‍വെ ഫലങ്ങളെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം ഈ സര്‍വെകള്‍ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. ചില സര്‍വെകളില്‍ ബിജെപിക്ക് 14 സീറ്റുകള്‍ വരെ പ്രവചിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അത്തരം പ്രവചനങ്ങള്‍ക്ക് പിന്നിലെ വിവര ശേഖരണത്തിന്റെ അടിസ്ഥാനമെന്താണെന്ന് ഗോവിന്ദന്‍ ചോദിച്ചു.

പുറത്ത് വന്ന സര്‍വെ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമാണെന്നും, തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment