17/10/2026
Kerala News

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു


കാസര്‍ഗോഡ്: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്-അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ചികിത്സ തുടരുന്നതിനിടെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement