Saturday, July 18, 2026
Kerala News

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍

കണ്ണൂര്‍:  അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഡോ. എന്‍.കെ. റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിന്‍ രാജിനോട് വ്യക്തിപരമായ മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പയുമായി തനിക്ക് ബന്ധമില്ലെന്നും റാം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നേരത്തെ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

മാധ്യമ സമ്മര്‍ദ്ദം മൂലമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും, കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണ് നിതിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്നും റാം ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment