തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. പ്രതിദിന വൈദ്യുതി ഉപയോഗം 118.26 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഈ മാസം 18ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന മുന്‍ റെക്കോര്‍ഡും ഇന്നലത്തെ ഉപയോഗം മറികടന്നു. വൈദ്യുതി വാങ്ങിയതിലും പുതിയ ഉയര്‍ച്ച രേഖപ്പെടുത്തി; ഇന്നലെ 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഉയര്‍ന്ന ആവശ്യത്തെ നേരിടാന്‍ കെഎസ്ഇബി നിയന്ത്രണ നടപടികള്‍ ശക്തമാക്കി. പല പ്രദേശങ്ങളിലും 15 മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ലോഡ് നിയന്ത്രണം നടപ്പാക്കുന്നത്.
പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഇതുവരെ നടപ്പാകാതെ വന്നതോടെ പ്രതിസന്ധി കൂടുതല്‍ വഷളാകാനാണ് സാധ്യത. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി പവര്‍ എക്‌സ്‌ചേഞ്ചിനെ സമീപിച്ചെങ്കിലും ആവശ്യമായ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനിടെ, പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ബോര്‍ഡ്. വൈദ്യുതി ആവശ്യത്തില്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടം തുടരുകയാണെങ്കില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടിവരുമെന്ന ആശങ്കയും ഉയരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment