തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് 6 മണി വരെയാണ്. 52 ദലിത് സംഘടനകളുടെ കൂട്ടായ്മയായ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ടെങ്കിലും, നിര്‍ബന്ധിതമായി ആരെയും തടയില്ലെന്നും സമാധാനപരമായ സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. രോഹിത് വെമുല നിയമം നടപ്പിലാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായും ഉന്നയിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment