കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍ തുടരും. അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഗാന്ധി പാര്‍ക്ക് വരെ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപകരായ ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ ഡോ. റാമിന്റെ അപേക്ഷ കോടതി തള്ളി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment