17/10/2026
Kerala News

സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം



സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ മുതുകുട സ്വദേശിനി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വീട്ടിനകത്ത് വച്ചാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. ആദ്യം പാമ്പുകടിയാണെന്ന് തിരിച്ചറിയാനായിരുന്നില്ല.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നബീസയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസകോശത്തെയും ബാധിച്ച നിലയിലായിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ നബീസ മരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement