തൃശൂര്‍: തൃശൂര്‍ കുതിരാന്‍ ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് തുറന്നു വിടുന്നത് എന്നാണ് പരാതി.
മൂര്‍ഖന്‍, രാജവെമ്പാല തുടങ്ങിയ അപകടകാരികളായ പാമ്പുകള്‍ വീടുകളിലും പറമ്പുകളിലും എത്തുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രണ്ടര വയസുകാരന് ശൗചാലയത്തില്‍ വെച്ച് പാമ്പ് കടിയേറ്റതോടെയാണ് പ്രദേശത്ത് ഭീതിയും പ്രതിഷേധവും ഇരട്ടിയായത്. വനംവകുപ്പിന്റെ അശാസ്ത്രീയമായ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments
No comments yet. Be the first to comment!
Leave a Comment