തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദം എന്ന കുട്ടിക്കാണ് കടിയേറ്റത്. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് പാമ്പ് കടിച്ചതെന്ന് വിവരം. ശംഖുവരയന്‍ പാമ്പാണ് കടിച്ചതെന്നാണ് കണ്ടെത്തല്‍.
കുട്ടിയെ ഉടന്‍ തന്നെ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ, സമാനമായ സംഭവത്തില്‍ മുമ്പ് കോടാലി സ്വദേശിയായ ഫില്‍ജോയുടെ മകന്‍ ആല്‍ജോ ശംഖുവരയന്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ആല്‍ജോയുടെ സഹോദരന്‍ അനോജിനെയും പാമ്പ് കടിച്ചിരുന്നു. ഇരുവരുടെയും വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് പിതാവ് ഉടന്‍ തന്നെ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Comments
No comments yet. Be the first to comment!
Leave a Comment