Saturday, July 18, 2026
Kerala News

പുതിയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം; പി.വി. അന്‍വര്‍

പുതിയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം; പി.വി. അന്‍വര്‍



നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ അറിയിച്ചു. പാര്‍ട്ടിയുടെ പേരിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തൃണമൂല്‍ തയ്യാറായിരുന്നില്ലെന്നും, യുഡിഎഫുമായി സഹകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ലെന്നും, പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസുമായി യോജിക്കരുതെന്ന നിലപാട് കേരളത്തില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ ബിജെപി അതിനെ രാഷ്ട്രീയ ആയുധമാക്കുമെന്ന ഭയം തൃണമൂല്‍ നേതൃത്വത്തിന് ഉണ്ടായിരിക്കാമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, താന്‍ നല്‍കിയ വ്യക്തിപരമായ കത്ത് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment