Saturday, July 18, 2026
India News

തിരഞ്ഞെടുപ്പ് ആവേശത്തില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തിരഞ്ഞെടുപ്പ് ആവേശത്തില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ: തമിഴ്നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറ് മണിയോടെ സമാപിക്കും. അവസാന വട്ട വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. റോഡ് ഷോകളും വാഹനപ്രചാരണങ്ങളും ഡോര്‍-ടു-ഡോര്‍ കാമ്പയിനുകളുമായി സംസ്ഥാനങ്ങള്‍ ഇന്ന് ഇളകിമറിയും.

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ പ്രചാരണരംഗത്ത് സജീവമാകും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈ നഗരം കേന്ദ്രീകരിച്ചാണ് ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ 10 മുതല്‍ 12 വരെ സോളിങ്കനല്ലൂരിലും ഉച്ചയ്ക്ക് ശേഷം സെയ്താപേട്ടിലും അദ്ദേഹം റോഡ് ഷോ നടത്തും. എടപ്പാടി കെ. പളനിസാമി സേലത്തും എടപ്പാടിയിലും കരുത്ത് തെളിയിക്കുമ്പോള്‍, ഉദയനിധി സ്റ്റാലിനും കനിമൊഴിയും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. വൈകിട്ട് ആറ് മണിക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ്.

പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഈ ഘട്ടത്തില്‍ വിധിയെഴുതും. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്ന ബംഗാളില്‍, വനിതാ സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയായിരുന്നു. ഇടത്-കോണ്‍ഗ്രസ് സഖ്യവും ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment