തിരുവനന്തപുരം: അവധി ദിവസവും ചില പ്രദേശങ്ങളിലെ വേനല്‍മഴയും കാരണം സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തി. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം.
വൈകുന്നേരത്തെ പരമാവധി വൈദ്യുതി ആവശ്യകതയും കുറഞ്ഞു. ഇന്നലെ 5600 മെഗാവാട്ടായിരുന്നു ഉയര്‍ന്ന ആവശ്യകത. ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് 19.55 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍, 84.37 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്.
അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും ആവശ്യകതയും ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു. അന്നേ ദിവസം 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment