Saturday, July 18, 2026
Kerala News

വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി

 വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി


കാലടി: ഗവര്‍ണറുടെ സര്‍വകലാശാല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ കാലടി സര്‍വകലാശാല പിന്‍വലിച്ചു. ഗവര്‍ണര്‍ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും, പ്രസംഗം അവസാനിക്കുമ്പോള്‍ കയ്യടിക്കണമെന്നുമടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലറാണ് പിന്‍വലിച്ചത്.

ശങ്കരജയന്തി ആഘോഷങ്ങളുടെ ഭാഗമായി 21ന് രാവിലെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്താനിരിക്കെയാണ് സര്‍വകലാശാല ഈ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍വകലാശാല പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കുലറില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കണം, ഗവര്‍ണര്‍ മടങ്ങും വരെ ആരും ഹാള്‍ വിട്ട് പുറത്തുപോകരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിലാണ് സര്‍വകലാശാല സര്‍ക്കുലര്‍ റദ്ദാക്കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment