പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഉയര്‍ന്ന ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചൂട് കൂടിയ സാഹചര്യത്തില്‍ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതും, ഗ്യാസ് ലഭ്യത കുറവിനെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം കൂടിയതുമാണ് വൈദ്യുതി ഉപഭോഗം ഉയരാന്‍ പ്രധാന കാരണം.
ഇതിനിടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും മെയ് മാസത്തോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതിനാല്‍ വൈദ്യുതി വിതരണത്തെ വലിയ രീതിയില്‍ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പീക്ക് അവറുകളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment