Saturday, July 18, 2026
Kerala News

സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച വരെ താപനില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയില്‍ 40°C വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. കൊല്ലത്ത് 39°C വരെയും, കോട്ടയത്ത് 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാനിടയുണ്ട്.

ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം ഈര്‍പ്പമുള്ള വായുവും തുടരുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ചൂടും അസ്വസ്ഥതയും വര്‍ധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment