17/10/2026
Kerala News

ലൈംഗിക പീഡന പരാതി: പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ലൈംഗിക പീഡന പരാതി:  പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പാലക്കട്:  ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭ മുന്‍ കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് ഹര്‍ജി നിരസിച്ചത്. ജോലി വാഗ്ദാനം നല്‍കി താമസസ്ഥലത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പ്രശോഭ് ഒളിവിലാണ്. ഇന്നലെ അതിജീവിത നേരിട്ട് കോടതിയിലെത്തി താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചിരുന്നു.

പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അടുത്ത അനുയായിയും നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലറുമായിരുന്നു ഇദ്ദേഹം. പീഡനവിവരം പുറത്തുവന്നതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനാണ് പ്രശോഭിനെ പുറത്താക്കിയ നടപടി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.








Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement