കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ റിമാന്‍ഡില്‍. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലേക്ക് കൊണ്ടുപോയി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.
വൈദ്യസഹായം നല്‍കണമെന്ന ആവശ്യം കോടതി അനുവദിച്ചു. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ ഉള്ളതായി തന്ത്രി കോടതിയില്‍ പറഞ്ഞിരുന്നു. ജനുവരി 23വരെയാണ് റിമാന്‍ഡ് കാലാവധി. തന്ത്രിക്കെതിരെ അറസ്റ്റ് നോട്ടീസില്‍ ഗുരുതര കണ്ടെത്തലുകളുണ്ടായിരുന്നു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും കട്ടിളപ്പാളി കൊണ്ടുപോകാന്‍ ഒത്താശ ചെയ്തെന്നും നോട്ടീസില്‍ പറയുന്നു. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങള്‍ വിശദീകരിച്ചുള്ള നോട്ടീസിലാണ് കണ്ടെത്തലുകള്‍.
ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. താന്ത്രിക വിധികള്‍ പാലിക്കാതെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയത്. ദേവന്റെ അനുവാദം വാങ്ങിയില്ല. ദേവസ്വം ബോര്‍ഡ് പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോള്‍ തന്ത്രി തടഞ്ഞില്ലെന്നും പാളികള്‍ കൊണ്ടുപോകുവാന്‍ കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും നോട്ടീസില്‍ വിശദമാക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment